കൊയിലാണ്ടി: നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി തെങ്ങിനുള്ള വളംവിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എ.ഇന്ദിര, കെ.ഷിജു, കൗൺസിലർ എ.അസീസ്, കൃഷി ഓഫീസർ പി.വിദ്യ, എ.ഡി.സി അംഗം ടി.ഗംഗാധരൻ, അസി. ഓഫീസർ രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തെങ്ങിന് കുമ്മായം, ജൈവവളം 75 ശതമാനം സബ്‌സിഡി നിരക്കിലും പൊട്ടാഷ് 50 ശതമാനം സബ്സിഡി നിരക്കിലുമാണ് നൽകുന്നത്. കൃഷിവകുപ്പ് അംഗീകൃത ഡിപ്പോകളിൽ നിന്ന് ഗുണഭോക്താക്കൾ വളം വാങ്ങി ജി.എസ്.ടി ബില്ലുകൾ ഹാജരാക്കിയാൽ സബ്സിഡി തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.