കൊയിലാണ്ടി: കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ ജൂബിലി ആഘോഷ സ്വാഗത സംഘം രൂപീകരണ യോഗം ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ രവി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രവീന്ദ്രൻ , ഇ.കെ.അജിത്, അഡ്വ.സുനിൽ മോഹൻ, കെ.ടി.കല്യാണി, അഡ്വ.ടി.കെ.ശ്രീനിവാസൻ, അലി അരങ്ങാടത്ത് , സി.സത്യചന്ദ്രൻ, രവീന്ദ്രൻ അനശ്വര, കെ. കെ.സുധാകരൻ എന്നിവർ പ്രസംഗിച്ചു. കലാവേദി സെക്രട്ടറി രാഗം മുഹമ്മദാലി സ്വാഗതം പറഞ്ഞു. രക്ഷാധികാരികൾ: ടി.പി രാമകൃഷ്ണൻ എം.എൽ.എ, ഇ.കെ വിജയൻ എം.എൽ.എ, കാനത്തിൽ ജമീല എം.എൽ.എ, സുധ കിഴക്കേപ്പാട്ട് ( ചെയർപേഴ്സൺ കൊയിലാണ്ടി നഗരസഭ), കൺവീനർ: രാഗം മുഹമ്മദാലി. ചെയർമാൻ: ഇ.കെ.അജിത്. ട്രഷറർ: അലി അരങ്ങാടത്ത്.