വടകര: കിടപ്പു രോഗികൾക്ക് ഗാനാലാപനത്തിലൂടെ സാന്ത്വനമേകാൻ സംഗീത കൂട്ടായ്മ. വടകര മ്യുസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരാണ് വീടുകളിലെത്തി ഗാനാലാപനം നടത്തുക. സംഗീതിക' ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് മണലിൽ മോഹനൻ, സെക്രട്ടറി രാംലാൽ ഷമ്മി, അബ്ദുൾ സലീം എന്നിവർ പ്രസംഗിച്ചു. പ്രേംകുമാർ വടകര മുഖ്യാതിഥിയായി. അംഗങ്ങൾക്കുള്ള പ്രത്യേക പരിശീലനത്തിന് സുനിൽ, സനിൽ ദിവാകർ എന്നിവർ നേതൃത്വം നൽകി. ഓണത്തോടനുബന്ധിച്ച് ദക്ഷിണാമൂർത്തി - രാഘവൻ മാസ്റ്റർ ഒരുക്കിയ ഗാനങ്ങൾ കോർത്തിണക്കി മ്യുസിഷൻ വെൽഫെയർ അസോസിയേഷൻ അംഗങ്ങളൊരുക്കന്ന സുവർണ്ണഗീതം സംഗീത പരിപാടി വടകര ടൗൺ ഹാളിൽ അരങ്ങേറും. വൈസ് പ്രസിഡന്റ് ശ്രീലത രതീഷ് നന്ദി പറഞ്ഞു.