a
മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല ഡയറ്റ് പ്രിൻസിപ്പൽ ഡോ:യു.കെ അബ്ദുൽനാസർ ഉദ്ഘാടനം ചെയ്യുന്നു..

മേപ്പയ്യൂർ: പൊതുവിദ്യാഭ്യാസവകുപ്പ്, മേലടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി, കോഴിക്കോട് വിദ്യാഭ്യാസ പരിശീലന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ സിനിമാ പഠന ശിൽപ്പശാല നടത്തി. മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശിൽപ്പശാല ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൽനാസർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് അദ്ധ്യക്ഷനായി. തിര‌ഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ പങ്കെടുത്തു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജുകാവിൽ, രഞ്ജിഷ് ആവള, കെ.എം മുഹമ്മദ്, സജീവൻ കുഞ്ഞോത്ത്, ആർ.എം ശശി, കെ.എം പ്രഭ, ദിനേശൻ പാഞ്ചേരി എന്നിവർ പ്രസംഗിച്ചു. എ മുഹമ്മദ്, മനീഷ് യാത്ര, ചന്തു മേപ്പയൂർ എന്നിവർ ക്ലാസ് നയിച്ചു.