കോഴിക്കോട്: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാക്യാമ്പിന്റെ വിജയകരമായ നടപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. ആഗസ്റ്റ് 3,4 തിയതികളിൽ വേങ്ങേരിയിലാണ് ക്യാമ്പ്. സ്വാഗതസംഘം രൂപീകരണയോഗത്തിൽ ജില്ലാവൈസ് പ്രസിഡന്റ് കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത്, ജില്ലാസെക്രട്ടറി സദാനന്ദൻ സി.പി, പി.ടി.സുരേഷ്, സെക്രട്ടറി രാകേഷ് ഗോപാൽ, രാജൻ ഫറോക്ക് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:
ടി.വി. ബാലൻ,കെ.കെ. ബാലൻ, അഡ്വ.പി. ഗവാസ്,പി.കെ.നാസർ, അനിൽമാരാത്ത് ( രക്ഷാധികാരികൾ)
അഡ്വ.എ.കെ.സുകുമാരൻ,(ചെയർമാൻ) എ.ജി. രാജൻ, കൃഷ്ണദാസ് വല്ലാപ്പുന്നി (വൈസ് ചെയർമാൻമാർ) പി.ടി. സുരേഷ് (ജനറൽ കൺവീനർ) രാകേഷ് ഗോപാൽ, സുധീർ മലാപ്പറമ്പ് (കൺവീനർ മാർ ) സദാനന്ദൻ സി.പി (ട്രഷറർ).