ചാത്തമംഗലം: ദയാപുരം റസിഡൻഷ്യൽ സ്‌കൂളിലെ സി.ബി.എസ്ഇ, പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കാൻ ചേർന്ന മെറിറ്റ് മീറ്റ് ഡോ. എം.കെ മുനീർ എംഎൽ എ. ഉദ്ഘാടനം ചെയ്തു. മരക്കാർ ഹാളിൽ ചേർന്ന മെറിറ്റ് മീറ്റിൽ ചെയർമാൻ കെ. കുഞ്ഞലവി അദ്ധ്യക്ഷത വഹിച്ചു. പാട്രൺ സി.ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തി. ദയാപുരം ചെയർമാൻ കെ. കുഞ്ഞലവി, എക്‌സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദിൽ, സ്‌കൂൾ പ്രിൻസിപ്പൽ പി ജ്യോതി എന്നിവരും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ അഹ്‌സ ഫാത്വിമ ഷാൻ സ്വാഗതവും ഹൻഫ മുഹമ്മദ് റിദ്വാൻ നന്ദിയും പറഞ്ഞു.