chithra
chithra

മാവൂർ: കാൻവാസുകളിൽ പ്രകൃതിയിലെ നിറങ്ങൾ നിറച്ചൊഴുക്കിക്കൊണ്ട് മാവൂർ കലാകേന്ദ്രവും വടകര കചിക ആർട്ട് ഗാലറിയും ചേർന്ന് സംഘടിപ്പിച്ച ബർസാത് മൺസൂൺ ചിത്രകലാ ക്യാമ്പ് സമാപിച്ചു. പ്രകൃതി രമണീയമായ കക്കാടംപൊയിലിൽ സംഘടിപ്പിച്ച ആർട്ട് ക്യാമ്പ് നിരവധി പേർ സന്ദർശിച്ചു. ചിത്രകാരന്മാരായ ശ്രീകുമാർ മാവൂർ, ജഗദീഷ് പാലയാട്ട്, രാജേഷ് എടച്ചേരി, ഡോ. ജയഫർ കാനറത്ത്, പ്രമോദ് കുമാർ മാണിക്കോത്ത്, പവിത്രൻ ഒതയോത്ത്, കലേഷ് കെ ദാസ്, ശ്രീജിത്ത് വിലാതപുരം, ഗിനീഷ് ഗോപിനാഥ്, സജീവൻ ടി.എം, ബിജോയ് കരേതയിൽ, രജിത് കെ.ടി, സജേഷ് ടി.വി. രമേഷ് രഞ്ജനം, ഏഴു വയസ്സുകാരൻ ഷാരിക്ക് എന്നിവരാണ് ചിത്രം വരച്ചത്.