gold
സ്വർണ വ്യാപാരി

കോഴിക്കോട്: സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ ദി കാലിക്കറ്റ് ബുള്ള്യൻ ഡീലേഴ്സ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷം 21ന് നടക്കും. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി വിശിഷ്ടാതിഥിയാകും. ബീമ ജുവലേഴ്സ് ഉടമ ഗിരിരാജന് സുവർണ കേസരി അവാർഡ് നൽകും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘടനാംഗങ്ങളുടെ മക്കളെ ആദരിക്കും. ആഘോഷത്തിന്റെ ഭാഗമായി രണ്ടേകാൽ കോടി രൂപയുടെ സമ്മാനനിധി പദ്ധതിയ്ക്ക് തുടക്കമാവും. സംഘടനയ്ക്ക് കീഴിലുള്ള കടകളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സമ്മാനനിധിയിൽ പങ്കെടുക്കാം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.പി കൃഷ്ണകുമാർ, സെക്രട്ടറി എൻ.അരുൺ മല്ലർ, ജോ.സെക്രട്ടറി കെ.സുധീർ, ട്രഷറർ എൻ.പി ബൂപേഷ്, വൈസ് പ്രസിഡന്റ് ടി.പി അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.