news
ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഒ.പി മഹേഷ് സംസാരിക്കുന്നു.

കുറ്റാടി: പുതുതായി നിർമ്മിച്ച കുറ്റ്യാടി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ചോർച്ചയ്ക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്കും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും മഴ നനയേണ്ട അവസ്ഥയാണ്. കെട്ടിട നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണമെന്നും ബി.ജെ.പി ആവശ്യപെട്ടു. മുകുന്ദൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. പറമ്പത്ത് കുമാരൻ, വിനീത് നിട്ടൂർ , തയ്യിൽ വാസു, പി.പി സുനിൽ, ഷിഖിൽ കുറ്റ്യാടി, പി.പി. അനീഷ്, കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.