കോഴിക്കോട്: ജില്ലാ നിയമ സേവന അതോറിറ്റിയും കോഴിക്കോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ജില്ലാ ജയിലിൽ നീതിന്യായ ദിനം ആചരിച്ചു. കോഴിക്കോട് അഡീഷണൽ അസി. സെഷൻസ് ജഡ്ജ് ( തേർഡ് ) സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് എ. ജാഫർ പ്രസംഗിച്ചു. അഡ്വ. വി.പി.രാധാകൃഷ്ണൻ ക്ലാസെടുത്തു. പി.എൽ.വി മാരായ സലീം വട്ടക്കിണർ, പ്രേമൻ പറന്നാട്ടിൽ എന്നിവർ നേതൃത്വം നൽകി. ടി.എൽ.എസ്.സി സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും ജില്ല ജയിൽ വെൽഫയർ ഓഫീസർ സുരേഷ് ബാബു നന്ദിയും പറഞ്ഞു