കോഴിക്കോട്: ആചാര്യ ശ്രീ രാജേഷിന്റെ കാർമികത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന വേദസപ്താഹം 22ന് ആരംഭിക്കും. കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാ മന്ദിരത്തിലാണ് സപ്താഹം നടക്കുക. ഏഴു ദിവസവും സപ്താഹവേദിയിൽ വിവിധ ഹോമങ്ങളും ഇഷ്ടികളും നടക്കും. കർണാടകത്തിലെ സംസ്‌കൃത ഗ്രാമമായ മത്തൂരിൽ നിന്നുള്ള വേദപണ്ഡിതർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഡോ. എം.എം.ഉണ്ണികൃഷ്ണൻ. ജി.രാജേഷ് പിള്ള, വേണു താമരശ്ശേരി, ഡോ.പി.മാധവൻകുട്ടി വാര്യർ, പണിക്കത്ത് അപ്പു നമ്പൂതിരി, പി.പി.ശ്രീധരനുണ്ണി എന്നിവർക്ക് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ഈ വർഷത്തെ വിവിധ പുരസ്‌കാരങ്ങൾ സമർപ്പിക്കും. എം.ആർ വേദലക്ഷ്മി, രാജേഷ് രാമപുരം, ശശീന്ദ്രൻ, അഭിലാഷ് എന്നിവർ വിവിധ ദിവസങ്ങളിൽ കലാ പരിപാടികൾ അവതരിപ്പിക്കും .