photo
ഉണ്ണികുളം വനിതാ സൊസൈറ്റിയിൽ നടന്നിട്ടുള്ള തട്ടിപ്പ് ഇ.ഡി.യെക്കൊണ്ടും കേന്ദ്ര സഹകരണ വകുപ്പിനെ കൊണ്ടും അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉണ്ണികുളം വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലേയ്ക്ക് നടത്തിയ മാർച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

ഇയ്യാട്: ഉണ്ണികുളം വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നിട്ടുള്ള പത്തു കോടിയുടെ നിക്ഷേപ തട്ടിപ്പ് ഇ.ഡിയും കേന്ദ്ര സഹകരണ മന്ത്രാലയവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികുളം വനിത സൊസൈറ്റിയ്ക്ക് മുന്നിൽ ബി.ജെ.പി ജനകീയ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ലിബിൻ ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ,​ സംസ്ഥാന വക്താവ് അഡ്വ.ശ്രീപത്മനാഭൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ബാലസോമൻ, മണ്ഡലം പ്രസിഡന്റ് ബബിഷ് ഉണ്ണികുളം, എം.സി.ശശീന്ദ്രൻ,​ എൻ.പി.രാമദാസ് എന്നിവർ പ്രസംഗിച്ചു. ബി ജെ.പി ജില്ലാ സെക്രട്ടറി ഷൈനി ജോഷി, റീന ടി.കെ, ഷിജിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.