വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് പണിക്കോട്ടി മലയിൽ എം നാരായണി (87) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ജില്ലയിൽ മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു. സി.പി.എം മുൻ വടകര ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിരുന്നു. ദീർഘകാലം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, വടകര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നാടൻ പാട്ട് കലാകാരിയായിരുന്ന നാരായണി പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം അവതരിപ്പിച്ച വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പരേതനായ എം കേളപ്പൻ. മക്കൾ: ലക്ഷ്മി, രാധാമണി (കെ.എസ്ഇ.ബി വടകര), പത്മലോചനൻ (ദേശാഭിമാനി, കണ്ണൂർ), അജിത കുമാരി (പാലേരി), അനൂപ് (സി.പി.എം പൈക്കാട്ട് മല ബ്രാഞ്ചംഗം). മരുമക്കൾ: കെ.ശ്രീധരൻ (മുൻ വടകര നഗരസഭാ ചെയർമാൻ, സി.പി.എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), എം.ഇ പവിത്രൻ (സി.പി.എം വടകര ടൗൺ ലോക്കൽ സെക്രട്ടറി), മോഹനൻ (പാലേരി), ബീന (കാക്കുനി), രജില (കുന്നുമ്മക്കര). സഹോദരങ്ങൾ: മാത, രോഹിണി, പരേതരായ മാണി, കണാരൻ.