കോഴിക്കോട് : അക്കാദമിക് പ്രവാചക വൈദ്യ സുവർണ ജൂബിലി ആഘോഷം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. എം കെ മുനീർ എം.എൽ.എ അക്കാദമിക് ഡിജിറ്റൽ സന്ദേശം നൽകി. ശാസ്ത്രീയ രാഷ്ട്രനിർമാണത്തിന് പുതിയ വൈദ്യശാസ്ത്ര ഗവേഷണങ്ങൾ ഉണ്ടാകണമെന്ന് സിൽവർ ജൂബിലി ജ്ഞാനോത്സവ പ്രഭാഷകർ ആവശ്യപ്പെട്ടു. കോഴിക്കോട് ഗാന്ധിഗൃഹം ഹാളിൽ നടന്ന ജ്ഞാനോത്സവം ഉദ്ഘാടന പരിപാടിയിൽ ഡോ. യഹ്യ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു.
ഉദ്ഘാടനതോടനുബന്ധിച്ച് സയ്യിദ് ജഫ്രി തങ്ങളെ ആദരിച്ചു. അക്കാദമിക് പ്രവാചക വൈദ്യത്തിന്റെ 24 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്ന ഫോട്ടോ എക്സിബിഷനും പ്രവാചക വൈദ്യപഠനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.