news
പടം.. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർദിശാ ഫലകം പുന:സ്ഥാപിച്ചപ്പോൾ

കുറ്റ്യാടി: ദിവസങ്ങൾക്ക് മുമ്പ്‌ വാഹനമിടിച്ച് തകർന്ന കുറ്റ്യാടി ജംഗ്ഷനിലെ ദിശാബോർഡ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുന:സ്ഥാപിച്ചു. ദേശീയപാതയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം കണ്ടെയ്നർ ഉൾപ്പെടെ ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് കുറ്റ്യാടി ടൗണിലൂടെ കടന്നുപോകുന്നത്. ഇത്തരമൊരു ഘട്ടത്തിൽ ദൂരദേശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ദിശയറിയാതെ പ്രയാസപ്പെടുകയും ടൗണിൽ ഗതാഗതസ്തംഭനം ഉണ്ടാവുകയുമാണ്. ഇത് മനസിലാക്കിയാണ് യൂത്ത് കോൺഗ്രസ് ടൗണിന്റെ ഹൃദയഭാഗത്ത് ദിശാഫലകം പുന: സ്ഥാപിച്ചതെന്നും യൂത്ത് കോൺഗ്രസ്‌ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് രാഹുൽ ചാലിൽ, നേതാക്കളായ കെ.കെ ജിതിൻ, കെ.വി സജീഷ്, ടി.ശ്രീരാഗ് എന്നിവർ പറഞ്ഞു.