വടകര: എസ്.എഫ്.ഐ 49ാമത് ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച അഴിയൂരിൽ തുടക്കമാവും. അഴിയൂർ ഓഡിറ്റോറിയത്തിലെ പി.കെ രമേശൻ നഗറിൽ രാവിലെ 10ന് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി സുമേഷ് എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് പ്രതിനിധി സമ്മേളനം.16 ഏരിയകളിൽ നിന്നും വിവിധ സബ് കമ്മറ്റികളിൽ നിന്നുമായി 262 പ്രതിനിധികളും 57 ജില്ലാ കമ്മറ്റി അംഗങ്ങളും കേന്ദ്ര കമ്മറ്റി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് രക്ത സാക്ഷി കുടുബ സംഗമവുമുണ്ടാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.