ബാലുശ്ശേരി: ചാന്ദ്രദിനത്തിന്റെ ഭാഗമായി കണ്ണാടിപ്പൊയിൽ യുവജന വായനശാല ബാലവേദി സംഘടിപ്പിച്ച ചന്ദ്രോത്സവം വാർഡ് മെമ്പർ കെ.പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. പി. വിജയൻ അദ്ധ്യക്ഷനായി. കെ ബാലചന്ദ്രൻ, പി.കെ. മുരളി എന്നിവർ പ്രസംഗിച്ചു. കെ.പി. സുരേന്ദ്രൻ സ്വാഗതവും ബിന്ദു സദൻ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കായി നടത്തിയ ചന്ദ്രദിന ക്വിസ് മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ എഫ് .ജെ. ഫിസാൻ, കെ.കെ. ജ്ഞാനപ്രിയ, വേദു വിനായക
യു. പി. വിഭാഗത്തിൽ തന്മയശ്രീനേഷ്, സി. പി. ഷാനിയ,നിവേദ്യ, കെ. ലയ ഹൈസ്കൂൾ വിഭാഗത്തിൽ
പാർവണ റജി,നേഹ പി. എസ്സ്, ജസ ഫാത്തിമ എന്നിവർ വിജയികളായി.