photo
ആർ ജെ.ഡി.

കൊയിലാണ്ടി: ബി.ജെ.പി മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയ മൂല്യങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ.

ആർ ജെ.ഡി. കൊയിലാണ്ടി മുൻസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ: ടി.കെ.രാധാകൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കുയ്യുണ്ടി, എം.പി അജിത, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, രജീഷ് മാണിക്കോത്ത്, സി.കെ.ജയദേവൻ, ഗിരീഷ് കുമാർ കോരങ്കണ്ടി, ശശിധരൻ ടി. പ്രസംഗിച്ചു. ലോക കേരള സഭാ അംഗം പി.കെ. കബീർ സലാല, എസ് എസ് എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു