kunnamangalamnews
നാടൻപാട്ട് -വഞ്ചിപ്പാട്ട് കോഴ്സിൻ്റെ ഭാഗമായി

കുന്ദമംഗലം: നാടൻപാട്ട് -വഞ്ചിപ്പാട്ട് കോഴ്സിന്റെ ഭാഗമായി "ഫോക് ലാബ് " എന്ന പേരിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഫാസ്ക് ചെയർമാൻ ഒ.ടി.വി.ചൂലുർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദി കോഴിക്കോട് റൂറൽ ഉപജില്ലാ കൺവീനർ സഹീർ ഒളവണ്ണ ഉദ്ഘാടനംചെയ്തു. പാരമ്പര്യപ്പാട്ടുകൾ പാരമ്പര്യത്തനിമയോട് കൂടി തന്നെ നിലനിർത്തിപ്പേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഷൗൺമുഖൻപൗക്ക, കൃഷ്ണദാസ് വല്ലാപ്പുന്നി എന്നിവർ പ്രസംഗിച്ചു. നാടൻപാട്ടിന് ഒരാമുഖം, വായ്ത്താരികളും പാട്ടുകളും, വാമൊഴി വഴക്കം എന്നീ സെഷനുകളിൽ ചേളന്നൂർ പ്രേമൻ, ഒ.ടി.വിചൂലൂർ എന്നിവർ ക്ലാസുകൾ നയിച്ചു. ഫാസ്ക് സെക്രട്ടറി മണിരാജ് പൂനൂർ സ്വാഗതവും ശിൽപ്പശാല ഡയറക്ടർ ബാബു അടുവാട് നന്ദിയും പറഞ്ഞു.