news
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത്‌ ഗ്രാൻഡിൽ ഉൾപ്പെടുത്തി കുന്നുമ്മൽ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച നവീകരിച്ച ലാബിന്റെ ഉദ്ഘാടനം കുഞ്ഞമ്മദ് കുട്ടി എം.എൽ. എ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. വി.കെ. റീത്ത, ലീബ സുനിൽ, മുഹമ്മദ്‌ കക്കട്ടിൽ, എൻ.കെ. ലീല, എം. പി. കുഞ്ഞിരാമൻ, ടി. പി. വിശ്വനാഥൻ, മുരളി കുളങ്ങരത്ത്, കെ.കെ സുരേഷ്, ജമാൽ മൊകേരി, വി വി. പ്രഭാകരൻ , എ.വി.നാസറുദ്ധീൻ, ചന്ദ്രൻ എൻ.വി. മെഡിക്കൽ ഓഫീസർ ഡോ.സജിത, ഡോ.ടി.സി അനുരാധ ടി. എം. ടി. മജീഷ് പ്രസംഗിച്ചു.