കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രവാസി സമ്മേളനം ഗ്ലോബൽ ഇസ്ലാഹി മീറ്റ് ഇന്ന് രാവിലെ 9.30 മുതൽ കോഴിക്കോട് സ്പാൻ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കുടുംബസമേതം മീറ്റിൽ പങ്കെടുക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ലജ്നത്തുൽ ബുഹീഥിൽ ഇസ്ലാമിയ്യ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അശ്റഫ്, ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട്, സെക്രട്ടറി നാസിർ ബാലശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.