കുറ്റ്യാടി: ഗ്രാമപഞ്ചായത്തിൽ നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.പി ശശി പദ്ധതി വിശദീകരിച്ചു. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഊർജ സംരക്ഷണ പാചക ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് വിതരണം ചെയ്തു. രജിത രാജേഷ്, സബിന മോഹൻ, പി കെ ബാബു പ്രസംഗിച്ചു. ഒ.ബാബു സ്വാഗതവും ശശിധരൻ നെല്ലോളി നന്ദിയും പറഞ്ഞു.