വടകര: ജെ.ഡി.എസ് നിയോജക മണ്ഡലം ഏകദിനക്യാമ്പ് ജില്ലാ പ്രസിഡന്റ് കെ.കെ. അബ്ദുള്ള ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ടി. എൻ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.കെ. ഷെരീഫ്, അഡ്വ. കെ.പി. ബിനിഷ, പി. പി. മുകുന്ദൻ, എം. ടി. കെ.നിധിൻ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ഹരിദേവ്. എസ്. വി.രബീഷ് പയ്യോളി, ദേവരാജൻ തിക്കോടി, രാധിക പയ്യോളി, വിശാലിനി, ലിജിൻരാജ് ഒഞ്ചിയം, രാഗേഷ് ആദിയൂർ പ്രസംഗിച്ചു. പാർട്ടിയിലേക്ക് വന്ന പതിനഞ്ച് കുടുംബങ്ങൾക്ക് പതാക നൽകി ജില്ലാപ്രസിഡന്റ് സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മമ്പള്ളി പ്രേമൻ സ്വാഗതവും ഒ.കെ. രാജൻ നന്ദിയും പറഞ്ഞു.