sthree
sthree

കോഴിക്കോട്: സ്ത്രീചേതനയുടെ ആഭിമുഖ്യത്തിൽ അളകാപുരിയിൽ പഠനസദസ് സംഘടിപ്പിച്ചു. 'കേരളത്തിന് പ്രായമാകുന്നുവോ' എന്ന വിഷയത്തിൽ ഇംഹാൻസിലെ ജെറിയാട്രിക് സെക്യാട്രിസ്റ്റ്‌ ഡോ. ഷീബ നൈനാൻ വിഷയം അവതരിപ്പിച്ചു. വാർദ്ധക്യകാലത്തെ ശാരീരിക മാനസിക കരുതലുകൾ, അവർക്ക് ലഭിക്കേണ്ട വൈദ്യപരിരക്ഷ എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു. തുടർന്ന് വയോധികർക്ക്‌ വേണ്ടിയുള്ള നിയമവകാശങ്ങളെക്കുറിച്ച് അഡ്വ.ജിഷ പള്ളിക്കര സംവദിച്ചു. സ്ത്രീചേതന പ്രസിഡന്റ് എ.ആർ സുപ്രിയ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മികച്ച എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ്‌ നേടിയ ഡോ.എം.കെ ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു. കെ.കെ ഉഷ സ്വാഗതവും രേഷ്മ രഘുവീർ നന്ദിയും പറഞ്ഞു.