sree
sree

കോഴിക്കോട്: ശ്രീനാരായണ സഹോദര ധർമ്മവേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഗസ്റ്റ് 20 ന് ആഘോഷിക്കും. ജയന്തി ഘോഷയാത്ര, സമ്മേളനം, അന്നദാനം തുടങ്ങിയ വിപുലമായ പരിപാടികളോടെ ബാലുശ്ശേരിയിലാണ് പരിപാടി. ഇതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം ഓഫീസ് ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കക്കട്ടിൽ ഉല്ഘാടനം ചെയ്തു. കെ എം ചന്ദ്രൻ, സാഗർ, വാസുദേവൻ, കെ.എൻ ബൈജു, ഷൈമ, റിനി കെ. ജി, മാധവൻ എന്നിവർ പ്രസംഗിച്ചു. പി. എസ് വിശ്വംഭരൻ സ്വാഗതവും സുനിൽകുമാർ എം. ടി നന്ദിയും പറഞ്ഞു.