1
ടൗൺ ഹാൾ പരിസരത്ത് മാലിന്യം ശേഖരിക്കാൻ എത്തിച്ച കണ്ടെയ്നറുകൾോ

മാലിന്യം നീക്കം ചെയ്യാൻ 24 എൽ.പി.ജി വാഹനം

കോഴിക്കോട്: കോർപ്പറേഷൻ പരിധിയിലെ മാലിന്യസംസ്കരണം ഇനി കൂടുതൽ എളുപ്പം. അജൈവ മാലിന്യം നീക്കാൻ കോർപ്പറേഷന്റെ 24 പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറങ്ങി. കണ്ടെയിനറുകളും ഇ കാർട്ടുകളും എത്തിച്ചതിന് പുറമെയാണ് എൽ.പി.ജി വാഹനങ്ങളുമെത്തിയത്. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു. ഹരിത കർമ സേന വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് കണ്ടെയിനറുകളിൽ സൂക്ഷിക്കുന്ന മാലിന്യം സംഭരണകേന്ദ്രത്തിൽ എൽ.പി.ജി വാഹനങ്ങൾ എത്തിക്കും.

 25 കണ്ടെയ്നറുകൾ, 60 ഇ കാർട്ടുകൾ

നഗരത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന്ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. സ്ഥലപരിമിതി കാരണം ഇവ ചാക്കുകെട്ടുകളിലായി റോഡരികിൽ നിക്ഷേപിക്കുകയാണ്. ഇതിന് പരിഹാരമായാണ് കണ്ടെയ്നറുകൾ. സ്ഥല പരിമിതിയുള്ള 15 സ്ഥലത്ത് ഇവ സ്ഥാപിച്ചു. 10 എണ്ണം കൂടി ഇനി സ്ഥാപിക്കും. ഒരെണ്ണത്തിൽ 500 ചാക്കോളം വയ്ക്കാം. മാലിന്യചാക്കുകൾ നിക്ഷേപിച്ച ശേഷം വാതിലുകൾ ലോക്ക് ചെയ്ത് സംരക്ഷിക്കും. നിറയുമ്പോൾ ഇവ എൽ .പി. ജി വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകും. നഗരത്തിൽ റോഡ് അടിച്ചുവാരുമ്പോൾ കിട്ടുന്ന മാലിന്യം ശുചീകരണത്തൊഴിലാളികൾ കൈവണ്ടിയിലാണ് കൊണ്ടുപോകുന്നത് . ഇതൊഴിവാക്കാനാണ് ഇ കാർട്ടുകൾ. ഇത്തരത്തിലുള്ള 60 വണ്ടികളാണുള്ളത്. രജിസ്‌ട്രേഷൻ നടപടി പൂർത്തിയായാൽ ഇവ റോഡിലിറങ്ങും.

കൂടുതൽ എംം,സി.എഫുകൾ വരും

മാലിന്യം ശേഖരിച്ച് തരംതിരിക്കാനുള്ള എം.സി.എഫുകൾ നിലവിൽ ഞെളിയൻപറമ്പിലും നെല്ലിക്കോടും മാത്രമാണുള്ളത്. ഇവിടെയുള്ള മാലിന്യനീക്കം വേഗത്തിലായാൽ മാത്രമേ ഹരിതകർമ്മസേന ശേഖരിച്ച അജൈവവസ്തുകൾ ഇവിടേക്ക് എത്തിക്കാനാവൂ. അതിനാൽ കൂടുതൽ എം.സി.എഫുകൾ വാടകയ്‌ക്കെടുക്കുന്ന കാര്യവും കോർപ്പറേഷൻ പരിഗണിക്കുന്നുണ്ട്.

ഹരിത മിത്രം ആപ്പ്

മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹ​രി​ത​മി​ത്രം’ ആ​പ്പ് വ​ഴിയാണ് നടക്കുന്നത്. മാ​ലി​ന്യ ശേ​ഖ​ര​ണം, അ​വ കൈ​മാ​റ​ൽ, യൂ​സ​ർ ഫീ ​ശേ​ഖ​ര​ണം എ​ന്നി​വ ഇതു വഴി ചെയ്യാം. വീടുകളിൽ പതിച്ച ക്യു ആർകോഡ് സ്‌കാൻ ചെയ്താണ് പ്രവർത്തനം. കോർപ്പറേഷൻ പരിധിയിൽ നിന്ന് ഇതുവരെ പത്ത് ഘട്ടങ്ങളിലായി 7,22,544 ചാക്ക് അജൈവമാലിന്യങ്ങളാണ് ശേഖരിച്ചത്. ഇതിൽ 12.11 കോടി രൂപ യൂസർഫീയായും ലഭിച്ചിട്ടുണ്ട്.

നഗരത്തിലെ മാലിന്യം കൊണ്ടുപോകുന്നതിന് മൂന്ന് ഏജൻസികളാണുള്ളത്. പകരം 10 വാർഡിന് ഒരു ഏജൻസി എന്ന രീതിയിൽ വയ്ക്കാൻ നടപടിയെടുത്തിട്ടുണ്ട്.

ഡോ. എസ്. ജയശ്രീ

ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷ