അഴിയൂർ: ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിന്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെ.കെ.രമ എം.എൽ.എ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, കോട്ടയിൽ രാധാകൃഷ്ണൻ, വാർഡ് മെമ്പർ സാലിം പുനത്തിൽ, രാജൻ, കെ ബാബുരാജ്, കെ പി അനിൽകുമാർ, ശ്രീജിത്ത് കെ.കെ, രാമചന്ദ്രൻ, അശോകൻ കളത്തിൽ എന്നിവർ സംബന്ധിച്ചു. ചുറ്റുമതിൽ അടിയന്തിരമായി പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ സാലിം പുനത്തിൽ എംഎൽഎയ്ക്ക് നിവേദനം നൽകി. ചുറ്റുമതിലിന്റെ ഉയർന്ന ഭാഗങ്ങൾ പ്രസിഡന്റിന്റെ പ്രത്യേക അടിയന്തിര ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് പൊളിച്ചുമാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അറിയിച്ചു.