ബേപ്പൂർ: ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി പുതിയാപ്പയിൽ നിന്നും അറ്റകുറ്റപ്പണിക്കായി ബേപ്പൂരിലേക്ക് ബോട്ടുകൾ എത്തി. കഴിഞ്ഞ ദിവസമാണ് പുതിയാപ്പയിലെ ബോട്ടുകൾക്ക് അറ്റകുറ്റപ്പണിക്കായി വരാനുള്ള അനുവാദം ഫിഷറീസ് കാര്യാലയത്തിൽ നിന്നും ലഭിച്ചത്. ബേപ്പൂരിലെ വിവിധ ബോട്ട് യാർഡുകളിൽ നിന്ന് ബോട്ടുകൾ കരയിലേക്ക് കയറ്റിവച്ചാണ് അറ്റകുറ്റപ്പണികൾ തീർക്കുന്നത്. ഈ മാസം 31 ന് അർദ്ധരാത്രിയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുന്നത്.