photo
ഉണ്ണികുളം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ബി.ജെ.പി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും ഉത്തര മേഖലാ പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഏകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാത്ത യു.ഡി. എഫ് ഭരണസമിതിക്കെതിരെ ബി.ജെ.പി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഉണ്ണികുളം ഏരിയാ പ്രസിഡന്റ് മോഹനൻ എം.കെ അദ്ധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ സെക്രട്ടറി എൻ. പി രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. എം.സി ശശീന്ദ്രൻ, ടി.ബാലസോമൻ, ഷീബ എം.പി, ബിന്ദു മനോജ്, റീന. ടി.കെ, പി.സി.ഷിജിലാൽ , വിമലകുമാരി മഠത്തിൽ, അനിൽകുമാർ എകരൂൽ പ്രസംഗിച്ചു. ശിവപുരം ഏരിയ പ്രസിഡൻ്റ് രതീഷ് ആർ. ബി സ്വാഗതവും, രത്നാകരൻ നന്ദിയും പറഞ്ഞു.