മുക്കം: രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകാൻ പന്നിക്കോട് ഗവ.എൽ.പി സ്കൂൾ. വീട്ടമ്മമാർക്ക് ഒഴിവു സമയമുപയോഗിച്ച് ചെയ്യാവുന്ന കുട നിർമ്മാണ പരിശീലനമാണ് ആദ്യം പ്രാവർത്തികമാക്കുന്നത് . 20 രക്ഷിതാക്കൾക്ക് പരിശീലനം നൽകി. അടുത്തവർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് ഈ രക്ഷിതാക്കളുടെ സേവനം പ്രയോജനപ്പെടുത്തി സൗജന്യമായി കുട നൽകാനും തീരുമാനമുണ്ട്. ഇത്തരമാെരു പദ്ധതി നടപ്പാക്കുന്ന ഈ മേഖലയിലെ ആദ്യ വിദ്യാലയമെന്ന ഖ്യാതിയും പന്നിക്കോട് ഗവ.എൽ.പി സ്കൂളിന് സ്വന്തം. പരിശീലനം പി.ടി.എ പ്രസിഡന്റ് ടി.കെ ജാഫർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ഇ.കെ അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഇ. പി. അജിത നേതൃത്വം നൽകി.