കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാല നഗരസഭാദ്ധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി ഇന്റേണൽ വിജിലൻസ് ഓഫീസർ രാജേഷ് അരിയിൽ, ഡി.പി.സി. മെമ്പർ എ.സുധാകരൻ, ക്ലീൻ സിറ്റി മാനേജർ ടി.കെ.സതീഷ് കുമാർ, സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ടി.എ.ജാനറ്റ്, ഇന്ദു എസ്.ശങ്കരി കെ.എ.എസ് എന്നിവർ ക്ലാസുകൾ നയിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.പ്രജില, കെ.എ. ഇന്ദിര, ഇ.കെ.അജിത്, കൗൺസിലർമാരായ പി. രത്നവല്ലി, സിന്ധു സുരേഷ്, അസി.എൻജിനീയർ ശിവപ്രസാദ്, പി.ടി.ബിന്ദുകല, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ മരുതേരി പ്രസംഗിച്ചു.