img
ഏഞ്ചൽസ് ജീവൻ രക്ഷാ പരിശീലനം പി.പി രാജൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പരിശീലകൻ എന്ന ലക്ഷ്യവുമായി ഓർക്കട്ടേരിയിൽ ടി. പി. പാലിയേറ്റിവ് കെയർ വളണ്ടിയർമാർക്ക് എയ്ഞ്ചൽസ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ സഹകരണത്തോടെ, സി.പി.ആർ, ചോക്കിങ്, അടക്കമുള്ള അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും, പ്രഥമ ശുശ്രുഷാ ക്ലാസുകളും നൽകി. പി. പി. രാജൻ ഉദ്ഘാടനംചെയ്തു. ഡോ. ടി. പി. നൗഷാദ് മുഖ്യ പരിശീലകനായി. കുളങ്ങര ചന്ദ്രൻ, എ. കെ. ബാബു, ടി. കെ. സിബി എന്നിവർ പ്രസംഗിച്ചു. പി. പി. സത്യനാരായണൻ, കെ.കെ. ബാബുരാജ്, എ.സഹദേവൻ, ഷാജി പടത്തല, കെ.ഷൈജു നേതൃത്വം നൽകി.