lockel
ആരോഗ്യ ക്ലാസ്സും ​ കർക്കിടക കഞ്ഞി വിതരണവും നടത്തി

രാമനാട്ടുകര: വാഴയൂർ ജി.ആർ.സിയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി പതിനാറാം വാർഡ് സായംപ്രഭ ആൻ‌ഡ് സായന്തനം വയോജന വേദി അംഗങ്ങൾക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസും ഔഷധക്കഞ്ഞി വിതരണവും നടത്തി. പ്രോഗ്രാം വാർഡ് മെമ്പർ എ.വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ രാവുണ്ണികുട്ടി അ​ദ്ധ്യക്ഷത വഹിച്ചു. നിത്യജീവിതത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ. അർജുൻ ക്ലാസെടുത്തു. സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് പ്രശോഭ് , കമ്മ്യൂണിറ്റി കൗൺസിലർ സ്മിത, രാധ കാരാട്,ആശ വർക്കർ ഗീത, അങ്കണവാടി അദ്ധ്യാപിക സുഭദ്ര എന്നിവർ പ്രസംഗിച്ചു. സായന്തനം വയോജനവേദി സെക്രട്ടറി രാധ സ്വാഗതവും സി.വി.ഉഷ നന്ദിയും പറഞ്ഞു.