വടകര: കേരള അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ വടകര യൂനിറ്റ് കൺവെൻഷൻ ജില്ലാ ജഡ്ജ് (വടകര കുടുംബ കോടതി) വീണ. കെ.ബി ഉദ്ഘാടനം ചെയ്തു. പി.എം.വിനു അദ്ധ്യക്ഷത വഹിച്ചു. യുവസാഹിത്യകാരന്മാരായ ബിജു പുതുപ്പണം, ബിനീഷ് പുതുപ്പണം എന്നിവരെയും എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് വിജയികളെയും അനുമോദിച്ചു. വടകര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ.സനൂജ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ, ജയരാജൻ, പ്രദീപൻ സി, സുരാജ്, ഒ.ടി മുരളീദാസ് എന്നിവർ പ്രസംഗിച്ചു. സുഭാഷ് കോറോത്ത് സ്വാഗതവും ശരത്ത് പി.പി നന്ദിയും പറഞ്ഞു.