sathi
കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഉപരോധിക്കുന്നു

ബേപ്പൂർ: കുടുംബാരോഗ്യകേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം ഒ.പി. ഇല്ലാത്തതിലും, ആവശ്യത്തിന് മരുന്നും, നഴ്സുമാരെയും, നിയമിക്കാത്തതിലും പ്രതിഷേധിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, രാജേഷ് അച്ചാറമ്പത്ത്, സി.എ. സെഡ്.അസീസ്, കെ. റാണേഷ്, മനാഫ് മൂപ്പൻ,കെ.സി. ബാബു, ടി.രാജലക്ഷ്മി, എൻ.ബ്രിജേഷ്, സി.ടി.ഹാരിസ്, എം.ഷെറി, ആഷിഖ് പിലാക്കൽ, സൽമാൻ അരക്കിണർ, എം.ലിയാഖത്ത്, അഫിയാഹ്, അക്ബർ അലി നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ ആഗസ്റ്റ് ഒന്നിന് മുമ്പ് ഡോക്ടറെയും, നഴ്സുമാരെയും നിയമിക്കാമെന്നും, മരുന്നുകൾ ലഭ്യമാക്കാമെന്നും ഉറപ്പ് ലഭിച്ചതു കൊണ്ട് സമരം അവസാനിപ്പിച്ചു.