news
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുറ്റ്യാടി, നരിപ്പറ്റ, കുന്നുമ്മൽ പഞ്ചായത്തുകളിൽ സാമൂഹ്യ സുരക്ഷാപദ്ധതി നൂറ് ശതമാനം പൂർത്തീകരിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ പ്രഖ്യാപനം നടത്തി. ആർ ബി.ഐ (എം.ഐ.ഡി.ഡി) മാനേജർ ഇ. കെ.രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ് ജ്യോതിസ് മെമന്റോ വിതരണം നടത്തി. കെ.സി ബിന്ദു, എം സജിന, കെ.മിനി, രാകേഷ്, കെ.അരുൺ എഫ്.എൽ.സി ഗോപിനാഥൻ .എൽ .അശ്വന്ത് എന്നിവർ പ്രസംഗിച്ചു.