വടകര: അടുത്ത വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയത്തിനായി കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് മണ്ഡലം മുസ്ലിം ലീഗ്. മുൻസിപ്പൽ, പഞ്ചായത്ത് തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് 'തുടക്കം 25' എന്ന പേരിൽ ശിൽപ്പശാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) സംസ്ഥാന പ്രസിഡന്റ് പി.കെ ഷറഫുദ്ധീൻ പ്രതിനിധികൾക്ക് ക്ലാസെടുത്തു. പ്രൊഫ. കെ.കെ മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. എം.സി വടകര, എം ടി അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു. പി.പി ജാഫർ സ്വാഗതം പറഞ്ഞു.