നാദാപുരം: ഓരോ വിഷയത്തിലും ഉമ്മൻചാണ്ടി കൈക്കൊണ്ട കാഴ്ചപ്പാടുകൾ കേരള രാഷ്ട്രീയത്തിന് മാതൃകയാണെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ആവോലം രാധാകൃഷ്ണൻ, അഡ്വ.പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ്, അഡ്വ.കെ.എം. രഘുനാഥ്, വി.കെ. ബാലമണി, അഖില മര്യാട്ട്, ഒ.പി. ഭാസ്കരൻ, കുഞ്ഞമ്മദ് നരിക്കാട്ടേരി എന്നിവർ പ്രസംഗിച്ചു.