photo
ജൈവ

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി സർവേ തുടങ്ങി.

ചിങ്ങപുരത്ത് നടന്ന സർവേയിൽ ഇരുപതോളം പേർ പങ്കെടുത്തു. മുക്കുറ്റി, കാട്ടുകുരുമുളക്, പർപ്പടം, ബ്രഹ്മി, പൂവാകുറുന്തൽ, കാട്ട് ചെറുകിഴങ്ങ്, മേന്തോനി, നരന്ത് വള്ളി, വിവിധയിനം തുളസികൾ തുടങ്ങി സാധാരണ വീട്ടുപറമ്പുകളിൽ കാണാത്ത നിരവധി അപൂർവ സസ്യജാലങ്ങളെ ഇതുവഴി കണ്ടെത്താൻ കഴിഞ്ഞു. പഞ്ചായത്തംഗങ്ങളായ രവീന്ദ്രൻ വി.കെ, രജുല ടി.എം, ഉസ്മ എ.വി എന്നിവർ നേതൃത്വം നൽകി. രവീന്ദ്രൻ വി.കെ, മോളി, ഭവാനി, അതുല്യ, ധന്യ, അമൃത, അമയ, ശിൽപ, ബബിത, രവീന്ദ്രൻ ടി.കെ, ബാലകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ പങ്കെടുത്തു.