കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്തുക. ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല ഉയർത്തി. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത് ,കെ.പി.മജീദ്, എസ്.ജെ സജീവ് കുമാർ, എൻ.സി കുമാരൻ, എ സി.മജീദ്,ഹാഷിം നമ്പാട്ടിൽ,പി.പി ആലിക്കുട്ടി, എ.ടി.ഗീത,ബാപ്പറ്റ അലി, ഇ.എം അസ്ഹർ, സിദ്ദാർത്ഥ് നരിക്കുട്ടുചാൽ, ജമാൽ മൊകേരി, ജി.കെ വരുൺ, കിണറ്റുംകണ്ടി അമ്മത്, ജിതിൻ കെ.കെ, എം.സി കാസിം, സെറിന പുറ്റങ്കി, സി.എച്ച് മൊയ്തു, സന ഫാത്തിമ, ചരിച്ചിൽ മൊയ്തീൻ, നാണു പുക്കോട്ട് പൊയിൽ പ്രസംഗിച്ചു.