കോഴിക്കോട് : കാർഗിൽ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു റോയൽ റണ്ണേഴ്‌സ് ക്ലബ് കോഴിക്കോടും 122 ഇൻഫന്ററി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയും സംയുക്തമായി വീര ജവാന്മാർക്ക് ആദരവ് അർപ്പിച്ച് കൂട്ടയോട്ടം നടത്തി. ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ലെഫ്റ്റനന്റ് കേണൽ എസ്.വിശ്വനാഥൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യൻ ആർമി , എൻ.സി.സി, പൊലീസ്, റോയൽ റണ്ണേഴ്‌സ് ക്ലബ് എന്നിവരെ പ്രതിനിധീകരിച്ചു ഇരുന്നൂറ്റൻപതോളം പേർ പങ്കെടുത്തു. തുടർന്ന് കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വീര ജവാന്മാരായ സഞ്ജിത്, മനോജ് ,വിമുക്തഭടൻ മാത്യു, ലഫ്റ്റനന്റ് കേണൽ വിശ്വനാഥൻ, സുബൈദാർ മേജർ മധു സുധാകരൻ എന്നിവരെ ആദരിച്ചു.