പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരായും , ഡ്രൈവർ നിയമനവുമായും ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കള്ള ഒപ്പിട്ട് സത്യവാങ്ങ്മൂലം സമർപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ് ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ശശി, പി.പി രാധാകൃഷ്ണൻ, അജയ് ആവള, എൻ.കെ.വൽസൻ, പി.കെ.എം ബാലകൃഷ്ണൻ , എം.എം മൗലവി, സി.എം ബാബു, വി.കെ നാരായണൻ, കൊയിലോത്ത് ഗംഗാധരൻ, ടി. മനോജ് എന്നിവർ പ്രസംഗിച്ചു.