കോഴിക്കോട്: പരപ്പിൽ എം.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 2.15ന് സ്‌കൂൾ പവലിയനിൽ സാഹിത്യകാരൻ എം മുകുന്ദൻ നിർവഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും . സ്‌കൂളിലെ 1977-78 ബാച്ചിന്റെ സാംസ്‌ക്കാരിക കൂട്ടായ്മയായ വേവ്സ് ബാച്ചിന്റെ 40ാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതിയാണിത്. സ്‌കൂളിലെ അഞ്ച് മുതൽ പത്തുവരെയുള്ള ഡിവിഷനുകളിലെ 36 ക്ലാസ് മുറികളിൽ ഓരോ ഷെൽഫും അതിൽ ഇരുനൂറിൽ പരം പുസ്തകങ്ങളും ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് ഒരുക്കിയതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വേവ്സ് പ്രസിഡന്റ് സി.ഇ.വി അബ്ദുൾ ഗഫൂർ, എ.വി റഷീദലി എന്നിവർ പങ്കെടുത്തു.