sathi
ബേപ്പൂർ ഹാർബറിന്റെ വടക്കുഭാഗത്ത് വല റിപ്പയർ കേന്ദ്രത്തിന് സമീപം വളരുന്ന കഞ്ചാവുചെടി

ബേപ്പൂർ: മത്സ്യബന്ധന ഹാർബർ പരിസരത്ത് കഞ്ചാവ് ചെടിയും വളരുന്നു. ഹാർബറിന്റെ വടക്ക് ഭാഗത്തായി വല റിപ്പയറിംഗ് കേന്ദ്രത്തിലെ പുല്ലുകൾക്കിടയിലാണ് കഞ്ചാവുചെടി വളരുന്നത്. കഴിഞ്ഞ വർഷം ബോട്ടിൽ മത്സ്യബന്ധനത്തിന് പോയിരുന്ന ഏതോ അതിഥി തൊഴിലാളികളാണ് ഇവിടെ കഞ്ചാവ് ചെടി നട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെടിക്ക് രണ്ടടി യോളം പൊക്കമുണ്ട്.

മത്സ്യബന്ധന മേഖല സജീവമാകുന്നതോടെ ഹാർബർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും സജീവമാണ്. മത്സ്യത്തൊഴിലാളികൾ എന്ന വ്യാജേനയാണ് ലഹരി വിൽപ്പനക്കാർ ഹാർബറിൽ സജീവമാകുന്നത്. ഹാർബറിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. അന്യസംസ്ഥാനങ്ങളിൽനിന്ന് ഒരു സീസണിലേക്കുളള നിരോധിത പുകയില ഉൽപ്പന്നങ്ങളുമായാണ് അതിഥി തൊഴിലാളികൾ ഹാർബറിലേക്ക് എത്തുന്നതെന്നും പരാതിയുണ്ട്. ഹാർബറിലെത്തുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടന്നിട്ടില്ല.