hgtyt
വെള്ളം കയറിയ കല്ലൂർ അറക്കത്തോട് പാലം

പേരാമ്പ്ര: ചങ്ങരോത്ത്, പേരാമ്പ്ര, കൂത്താളി പഞ്ചായത്ത് മേഖലകളിലെ ജനങ്ങളുടെ ആശ്രയമായ കല്ലൂർ അറക്കത്തോട്

പാലത്തിൽ വെള്ളം കയറുന്നതായി പരാതി. വിവിധ ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ മറ്റു ജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിപ്പെടാൻ കഴിയുന്ന പാലം മഴക്കാലമായാൽ വെള്ളത്തിൽ മുങ്ങുകയാണ്. നൂറു കണക്കിന് നാട്ടുകാർക്ക് ആശ്രയമായ ഗതാഗത മാർഗമാണിത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ പാലം വെള്ളത്തിൽ മുങ്ങിയത് പ്രദേശത്തുകാർക്ക് പ്രതിസന്ധിയായി. കടിയങ്ങാട് നിന്നും കല്ലൂർ ചേനായി വഴി വടകരക്കുള്ള ഈ വഴി, ചേനായിക്കാർക്ക് കല്ലൂർ മൂരികുത്തി, കല്ലോട് വഴിയും കോഴിക്കോടേക്ക്‌ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണ്. പാലത്തിൻ്റെ ഉയര കുറവാണ് വെള്ളത്തിൽ മുങ്ങാൻ കാരണമെന്നും ഇത് പുനർനിർമ്മിച്ച് ഗതാഗതം സുഗമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വർഷംതോറും കല്ലൂർ അറക്കത്തോട് പാലത്തിൽ വെള്ളം കയറുന്നത് പതിവാണ്. പാലം ഉയർത്തിയും ഇരു

വശത്തും കൈവരി നിർമിച്ചും ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കണം

സലാം പുല്ലാക്കുന്നത്ത്,

സാമൂഹ്യ പ്രവർത്തകൻ