ksta
ksta

കോഴിക്കോട് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക, ക്ഷാമബത്ത, ശമ്പളപരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.എസ്.ടി. എ) അദ്ധ്യാപക മാർച്ചും ധർണയും നടത്തും. ഇന്ന് രാവിലെ 11 ന് ഡി.ഡി.ഇ ഓഫീസ് പരിസരത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി 10.30 ന് മുതലക്കുളത്തു നിന്ന് അദ്ധ്യാപകരുടെ റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ബി.പി രാജീവൻ, സജീഷ് നാരായണൻ, വി.പി മനോജ്, എൻ. സന്തോഷ്‌കുമാർ, വി.ടി ഷീബ, ആർ. എം.രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.