iyc
iyc

കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പന്നിയങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടമയച്ച് പ്രതിഷേധം. കേരളത്തെ കണ്ടില്ലെന്ന് നടിച്ച കേന്ദ്ര സർക്കാരിനെതിരെയാണ് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി മെമ്പർ സുൽഫിക്കർ അലി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആദിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കാളക്കണ്ടി ബൈജു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആഷിക്, ബ്ലോക്ക് ഭാരവാഹികളായ കെ.വി സുരേഷ് ബാബു, കെ.എം. നിയാസ്, ഉമ്മർക്കോയ, സഹദ് മണിയോട്ട്, സിജിത്ത്, സിൽജു തുടങ്ങിയവർ പ്രസംഗിച്ചു.