sathi
കണ്ടൽ ദിനാചരണം കൗൺസിലർ ഗിരിജ നിർവ്വഹിക്കുന്നു

ബേപ്പൂർ: ബേപ്പൂർ ഫിഷറീസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടൽ ദിനാചരണം നടന്നു. ചാലിയാറിന്റെ തീരത്ത് , ചതുപ്പുനിലത്ത് ഭ്രാന്തൻ കണ്ടൽ (പീകണ്ടൽ) നട്ടുപിടിപ്പിച്ച് കൗൺസിലർ എം. ഗിരിജ ഉദ്ഘാടനം ചെയ്തു. കണ്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയകുമാർ എം.സി സംസാരിച്ചു. ബോധവത്ക്കരണ ക്ലാസ് മുഹമ്മദ് സക്കീർ നയിച്ചു . കണ്ടൽക്കാടുകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ നടത്തിയ സർവേ റിപ്പോർട്ടും ചില നിർദ്ദേശങ്ങളും സർക്കാരിന് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. പി.ടി.എ പ്രസിഡന്റ് സ്വപ്ന കെ.പി, പ്രിൻസിപ്പൽ ഐഷ സജ്ന.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയൻ.വി പ്രസംഗിച്ചു.