കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി, എ.എച്ച്.ഡബ്ളു.സി, ആയുഷ്ഗ്രാം പദ്ധതിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള യോഗാ പരിശീലനപരിപാടിയായ ലിറ്റിൽ യോഗീസ് പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനംചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. രഞ്ജുഷ (എം.ഒ, മരുതോങ്കര ആയുർവേദ ഡിസ്‌പെൻസറി ), ഡോ. അരുൺ (സ്പെഷ്യലിസ്റ് എം ഒ ആയുഷ്ഗ്രാം പ്രസംഗിച്ചു. ഡോ. അപർണ, ഡോ. അമൃത തുടങ്ങിയവർ യോഗാ പരിശീലന ക്ലാസുകൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ പ്രമീജ സ്വാഗതവും പി.ടി.എ പ്രസിഡന്റ്. പവിത്രൻ നന്ദിയും പറഞ്ഞു.