കൊയിലാണ്ടി: എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു. വീരമൃത്യു വരിച്ച കുടുംബാംഗങ്ങളെയും യുദ്ധത്തിന് പങ്കെടുത്തവരെയും നഗരസഭാദ്ധ്യക്ഷ സുധ കിഴക്കേപ്പാട്ട് ആദരിച്ചു. ബ്രിഗേഡിയർ ഡി.കെ. പത്ര, കേണൽ ശ്രീജിത്ത് വാര്യർ, റിട്ട. കേണൽ സുരേഷ് ബാബു, മേജർ ശിവദാസൻ, റിട്ട. ഹോണററി ലഫ്റ്റനന്റ് വിനോദ് കുമാർ, സുബേദാർ രാജീവ്, അരുൺ മണമൽ, വയനാരി വിനോദ്, അഡ്വ. സുനിൽമോഹൻ, ഡോ. കെ. ഗോപിനാഥൻ, എൻ.കെ. സുരേഷ് ബാബു, ഒ.എം. സതീശൻ എന്നിവർ പ്രസംഗിച്ചു.